കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പി സര്‍ക്കാരിെന ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അനുപം ഖേറിന്റെ പോസ്റ്റ്.
ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുക നമ്മുടെ കടമയാണെന്ന് പറഞ്ഞാണ് അനുപം ഖേര്‍ തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇതിനെതിരെ ഇന്‍സറ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് പാര്‍വ്വതി പ്രതികരിച്ചിരിക്കുന്നത്.
അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം അയ്യേ എന്ന കമന്റോടെയാണ് പാര്‍വ്വതി പ്രതികരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത ആരാധകനായ അനുപം ഖേര്‍ ഇതിനു മുമ്പ് നിരവധി തവണ ഹിന്ദുത്വ അനുകൂല നിലപാടെടുത്ത് രംഗത്തു വന്നിട്ടുണ്ട്.