gnn24x7

ഭയപ്പെടുത്തും യൂറിക് ആസിഡിലെ ചെറിയ മാറ്റം പോലും

0
284
gnn24x7

രക്തത്തിൽ യൂറിക് ആസി‍ഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർയുറീസിമിയ എന്നാണ് പറയുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാവുന്ന പ്യൂറിൻ എന്ന സംയുക്തം നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന രാസപ്രക്രിയയുടെ ഫലമായി ഉണ്ടാവുന്ന ഉപോത്പ്പന്നമാണ് യൂറിക് ആസിഡ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ച് ആണ് പ്യൂരിൻ ഉണ്ടാവുന്നത്. യൂറിക് ആസിഡ് നിങ്ങളുടെ ശരീരത്തിൽ കൂടിയാൽ അതിന്‍റെ ഫലമായി ധാരാളം രോഗങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. രക്തവാതം ഇതിന്‍റെ ഫലമായി ഉണ്ടാവുന്നുണ്ട്. രക്തത്തിൽ യൂറിക് ആസിഡ് കൂടിക്കഴിഞ്ഞാൽ ഉണ്ടാവുന്ന ഹൈപ്പർയുറീസിമിയ എന്ന അവസ്ഥയിൽ ഉണ്ടാവുന്ന യൂറിക് ക്രിസ്റ്റലുകള്‍ സന്ധികളിലും മറ്റും അടിഞ്ഞ് കൂടുകയും മറ്റ് ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുകയുംചെയ്യുന്നുണ്ട്. യൂറിക് ആസിഡ് ശരീരത്തിൽ കൂടിയാൽ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

കാരണങ്ങൾ

പല വിധത്തിലുള്ള കാരണങ്ങളാണ് യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നത്. അമിതവണ്ണം, ജനിതക തകരാറുകൾ, വൃക്ക പ്രശ്നങ്ങൾ എന്നിവയെല്ലാം യൂറിക് ആസി‍ഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ പ്യൂരിനടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും പ്രമേഹത്തിന്‍റെ അളവ് വർദ്ധിക്കുന്നതും എല്ലാം യൂറിക് ആസിഡ് വർദ്ധിക്കുന്നതിന്‍റെ ഫലമായി ഉണ്ടാവുന്നതാണ്. യൂറിക് ആസിഡ് വർദ്ധിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

സന്ധിവാതം

രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന്‍റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ് സന്ധിവാതം. ശരീരത്തിൽ അധികമായി കാണപ്പെടുന്ന യൂറിക് ആസിഡ് ക്രിസ്റ്റൽ രൂപത്തിൽ സന്ധികളിലും കോശങ്ങളിലും അടിഞ്ഞ് കൂടുന്നുണ്ട്. ഇത് സന്ധിവാതത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം അതികഠിനമായ വേദനയും മറ്റും സന്ധികളിൽ ഉണ്ടാവുന്നുണ്ട്. അതികഠിനമായ വേദന അനുഭവപ്പെടുന്നതായിരിക്കും ആദ്യ ലക്ഷണം. ഇതിന്‍റെ പുറകേ തന്നെ നീർക്കെട്ടും കാൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. കൈത്തണ്ട, വിരലുകൾ, ഉപ്പൂറ്റി, പെരുവിരൽ എന്നീ സ്ഥലങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

കിഡ്നി സ്റ്റോൺ

യൂറിക് ആസിഡ് വർദ്ധിക്കുന്നതിന്‍റെ ഫലമായി ഉണ്ടാവുന്ന അനാരോഗ്യകരമായ മറ്റൊരു അവസ്ഥയാണ് കിഡ്നി സ്റ്റോൺ. വൃക്കസ്തംഭനവും ഇതിന്‍റെ ഫലമായി ഉണ്ടാവുന്നുണ്ട്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിഞ്ഞ് കൂടിയാണ് വൃക്കയിലോ മൂത്ര നാളിയിലോ കല്ലുകൾ ഉണ്ടാവുന്നത്. ഇതാണ് കി‍ഡ്നിസ്റ്റോൺ ആയി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. യൂറിക് ആസിഡിന്‍റെ അളവ് വളരെയധികം കൂടുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാവുന്നത്.

ഹൈപ്പോതൈറോയ്ഡിസം

സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഹൈപ്പോതൈറോയ്ഡിസം. തളർച്ചയും വിഷാദവും എല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാവുന്നതാണ്. യൂറിക് ആസിഡിന്‍റെ ഫലമായി പലരിലും ഹൈപ്പോതൈറോയ്ഡിസം ഉണ്ടാവുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസം ചെല്ലുന്തോറും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ നോക്കാം.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ആണ് കഴിക്കുന്നതിലൂടെ നിങ്ങളിൽ പലപ്പോഴും യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. മാംസം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അമിത ഭക്ഷണം, മദ്യം എന്നിവയെല്ലാം ഇത്തരം അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദീർഘകാലമായി വൃക്കരോഗങ്ങൾ എന്നിവ ഉള്ളവരിൽ യൂറിക് ആസിഡ് പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

ശ്രദ്ധിക്കേണ്ടവ

യൂറിക് ആസിഡ് കൂടുതലുള്ളവരിൽ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല കരൾ, കിഡ്നി എന്നിവ ധാരാളം കഴിക്കുന്നതും ഒഴിവാക്കണം. നെയ്യുള്ള മത്സ്യം, ഒലീവ് ഓയിൽ, വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, കൈതച്ചക്ക, നാരങ്ങ, തവിട് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം യൂറിക് ആസിഡ് അളവ് കുറക്കാൻ സഹായിക്കുന്നുണ്ട്.

ഒറ്റമൂലികൾ

നാരങ്ങ നീരിൽ തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പച്ചപപ്പായ കുരുകളഞ്ഞ് 200 ഗ്രാം ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കഴിക്കുന്നതും യൂറിക് ആസിഡ് അളവ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ ഒറ്റമൂലികൾ എല്ലാം നമുക്ക് യൂറിക് ആസിഡ് ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here