gnn24x7

നാരായണീൻ്റെ മൂന്നാൺമക്കൾ ആരംഭിച്ചു

0
133
gnn24x7

നാട്ടിൻ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ്
നാരായണീൻ്റെ മൂന്നാൺ മക്കൾ.
ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീമതി ജമിനി ഫുക്കാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനാല് ബുധനാഴ്ച്ച കോഴിക്കോട്ടെ എലത്തൂരിൽ ആരംഭിച്ചു.


തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ജമിനി ഫുക്കാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണു ചിത്രീകരണമാരംഭിച്ചത്.
സംവിധായകൻ ശരൺ വേണുഗോപാലിൻ്റെ മാതാപിതാക്കളായ പി.വേണുഗോപാൽ, ഉഷാ.കെ.എസ്. എന്നിവർ ഫസ്റ്റ് ക്ലാപ്പം നൽകി.


കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിൻ്റെ കഥ – അതും നാരായണിയമ്മയുടെ മൂന്നാൺ മക്കളെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിനെ അവതരണം.
കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും പൊടി നർമ്മവും ഒക്കെ ച്ചേർന്ന ഒരു ഫാമിലി ഡ്രാമയെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.
അലൽസിയർ ലോപ്പസ്, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്,എന്നിവ
രാണു് ഈ ചിത്രത്തിലെ നാരായണീൻ്റെ മൂന്നാൺ മക്കളെ പ്രതിനിധീകരിക്കുന്നത്.
സജിതാ മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു,.സുലോചനാകുന്നുമ്മൽ, തുടങ്ങിയവരും പ്രധാന താരങ്ങളാണ്‌.
റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.


അപ്പുപ്രഭാകർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്‌ – ജ്യോതിസ്വരൂപ് പാന്താ,
കലാസംവിധാനം -സെബിൻ തോമസ്. മേക്കപ്പ് – ജിത്തു പയ്യന്നൂർ.
കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ
പ്രൊഡക്ഷൻ എക്സിക്കുട്ടീ വ് – അസ്ലം പുല്ലേപ്പടി.
പ്രൊഡക്ഷൻ മാനേജേഴ്സ് -എ ബി.ജെ.കുര്യൻ, അന്നാ മിർണാ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – പ്രതീക് ബാഗി.
പ്രൊഡക്ഷൻ കൺട്രോളര് -ഡിക്സൻപൊടു ത്താമ്പ്.

ശരൺ വേണുഗോപാൽ

കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയറക്ഷൻ കോഴ്സ് പൂർത്തിയാക്കിക്കൊ
ണ്ടാണ് സംവിധായകൻ ശരൺ വേണുഗോപാൽ തൻ്റെ ആദ്യ സംരംഭമായ നാരായണീസെറമൂന്നാൺ മക്കൾ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
ഇൻസ്റ്റിട്യൂട്ടിലെ ഡിപ്ളോമ ചിത്രമായിരുന്ന ഒരു പാതിരാ സ്വപ്നത്തിന് ദേശീയ പുരസ്ക്കാരവും ലഭിച്ചിരുന്നു. മുപ്പത്തിയേഴ് മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന ഹൃസ്വചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് നാദിയാമൊയ്തു വായിരുന്നു.
ദേശീയ പുരസ്ക്കാര നിറവിലാണ് ഈ പുതുമുഖ സംവിധായകൻ്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്.
വാഴൂർ ജോസ്.
ഫോട്ടോ – ശ്രീജിത്ത്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here