കൊച്ചി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമം. ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ഫഹദ് ഫാസിലാണ് വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്.
സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ശബ്ദ മിശ്രണം രംഗനാഥ് രവി.
നേരത്തെ വെയിലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്
വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെട്ടിരുന്നു.
ചര്‍ച്ചയുടെ ഭാഗമായി വെയില്‍, ഖുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കാന്‍ ഷെയ്ന്‍ നിഗം സമ്മതിച്ചിരുന്നു. ഇത് നിര്‍മ്മാതാക്കളും സമ്മതിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്.








































