
തികച്ചും നർമ്മ പ്രധാനമായമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് സബാഷ് ചന്ദ്ര ബോസ്’വി.സി.അഭിലാഷ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് ഫേസ് ബുക്കിലൂടെ റിലീസ് ചെയ്യുകയുണ്ടായി.ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നേടിയ ആളൊരുക്കം എന്ന ചിത്രത്തിനു ശേഷം വി.സി.അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സബാഷ് ചന്ദ്ര ബോസ്.

പാലക്കാടൻ ഗ്രാമങ്ങളായ കൊല്ലങ്കോട്, നെന്മാറ,ചിറ്റൂർ, പല്ലശ്ശന കൊടുവായൂർ എന്നിവിടങ്ങളിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം.ബാനറിൽ ജോളി ലോനപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്-ആളൊരുക്കം കലാപരമായ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകിയാണവതരിപ്പിച്ചതെങ്കിൽ സബാഷ് ചന്ദ്ര ബോസ് എല്ലാ വിഭാഗങ്ങൾക്കും ആസ്വദിക്കാവുന്ന. വിധത്തിലുള്ള ഒരു ക്ലീൻ എൻറർടൈന റായിട്ടാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ വി.സി.അഭിലാഷ് പറഞ്ഞു.

ജോളിവുഡ് മൂവീസിൻ്റെ ബാനറിൽ ജോളി ലോനപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എൺപത് കാലഘട്ടങ്ങളിൽ ഒരു കേരളീയ ഗ്രാമത്തിൽ നടന്ന സംഭവത്തേയും ഒരു പഴയ കളർ ടെലിവിഷനേയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആൻ്റണിയുമാണ്ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്നേഹാ പലേരിയാണ് നായിക.ധർമ്മജൻ ബൊൾഗാട്ടി, ഇർഷാദ്, ജാഫർ ഇടുക്കി, സുധി കോപ്പു, കോട്ടയം രമേഷ്, ശ്രീജാ ദാസ് ,മാസ്റ്റർ അമൻ, എരവട്ടൂർ മുഹമ്മദ്, മുരളിദാസ്, ഭാനുമതി പയ്യന്നൂർ, അതിഥി ചിന്നു, ബാലു, സഫാൻ, ആഷ്ലി ,ജിതേഷ് ദാമോദർ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജയ് ഗോപാൽ, വി.സി.അഭിലാഷ് എന്നിവരുടെ വരികൾക്ക്ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.സജിത് പുരുഷനാണ് ഛായാഗ്രാഹകൻ. ഉണ്ട എന്ന ചിത്രത്തിനു ശേഷം സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. എഡിറ്റിംഗ് – സ്റ്റീഫൻ മാത്യു, മേക്കപ്പ്- സജി കൊരട്ടി, കോസ്റ്റ്യം ഡിസൈൻ- അരുൺ മനോഹർ. നിർമ്മാലൈൻ പ്രൊഡ്യൂസർ – ജോസ് ആൻ്റണി. നിർവ്വഹണം-എസ്.എൽ.പ്രദീപ്. ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.



വാഴൂർ ജോസ്.





































