gnn24x7

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

0
674
gnn24x7

കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കോഴിക്കോട്ട് അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭനയെയാണ് ഭർത്താവ് കൃഷ്ണൻ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയെ സംശയിച്ച കൃഷ്ണൻ കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ച് തലക്കടിച്ചു കൊല്ലുകയായിരുന്നു. ഇവർക്ക് രണ്ടു പെണ്മക്കളാണുള്ളത്. രണ്ടുപേരെയും വിവാഹം കഴിച്ചു കൊടുത്തു.

കൊല നടത്തിയ ശേഷം കൃഷ്‌ണനെ കാണാതായിരുന്നു. പൊലീസ് ഇന്ന് പുലർച്ചെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അത്തോളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

gnn24x7