gnn24x7

സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ഗരുഡൻ മെയ് പന്ത്രണ്ടിന് ആരംഭിക്കുന്നു; സംവിധാനം – അരുൺ വർമ്മ, നിർമ്മാണം – ലിസ്റ്റിൻ സ്റ്റീഫൻ, മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥ

0
125
gnn24x7

വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ഗരുഡൻ ‘
മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു.


മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി ഏറെ പ്രശസ്തനാണ്.
കടുവ എന്ന ചിത്രത്തിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന പ്രചുരപ്രചാരം നേടിയ
ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പയിലെ ഒരു പ്രമോ സോംങ് എന്നിവ ഷൂട്ടു ചെയ്തതും അരുൺ വർമ്മയാണ്.
തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങി ച്ചെല്ലുന്നത്.


നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും.


സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിൻ്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ,
സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ് ദിവ്യാ പിള്ള , മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ ,രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുൻ നായിക അഭിരാമി ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


കഥ – ജിനേഷ്.എം.
മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് തിരക്കഥ –
അഞ്ചാം പാതിരായുടെ വൻ വിജയത്തിനു ശേഷം
മിഥുൻ മാനുവൽ തോമസ്സിൻ്റെ മറ്റൊരു മാജിക്ക് തന്നെയായിരിക്കും ഈ സിനിമ.
സംഗീതം – ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ് .
കലാസംവിധാനം -അനീസ് നാടോടി.
മേക്കഷ് – ‘റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – സ്റ്റെഫി സേവ്യർ.
പ്രൊഡക്ഷൻ ഇൻചാർജ് – അഖിൽ യശോധരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു.
.ലൈൻ പ്രൊഡ്യൂസർ – സ ന്തോഷ് കൃഷ്ണൻ
കൺട്രോളർ-ഡിക്സൻ പൊടുത്താസ്.
‘മെയ് പന്ത്രണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കുന്നു.
വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7