gnn24x7

25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകും

0
272
gnn24x7

തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നാല് മേഖലകളിലായാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ചലച്ചിത്ര മേള നടക്കുക. 2020 ഡിസംബറില്‍ നടക്കേണ്ട മേളഫെബ്രുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയുമാണ് മേള സംഘടിപ്പിക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

ഒരോ മേഖലകളിലും അഞ്ച് ദിവസം ചലച്ചിത്രമേള ഉണ്ടായിരിക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂവെന്നും, മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

gnn24x7