gnn24x7

അർദ്ധരാത്രിയിലെ കുട പൂർത്തിയായി

0
259
gnn24x7

ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അർദ്ധരാത്രിയിലെ കുട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്ന് ശനിയാഴ്ച്ച പൂർത്തിയായി.
വയനാട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.


വൻ വിജയം നേടിയ അഞ്ചാം പാതിരാ എന്നതില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.
ഒരു ഫീൽ ഗുഡ് ഹ്യൂമർ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ആട് ഒന്നും രണ്ടും ഭാഗങ്ങൾ ഫ്രൈഡേക്കു വേണ്ടി മിഥുൻ ഒരുക്കിയത് വൻ വിജയങ്ങൾ നേടിയിരുന്നു.
അതിനു ശേഷം ഫ്രൈഡേ യും മിഥുനം ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.


അജു വർഗീസ്, ഇന്ദ്രൻസ്’ വിജയ് ബാബു, സൈജു ക്കുറുപ്പ് ,അനാർക്കലി മരയ്ക്കാർ, ഭീമൻ രഘു , നെൽസൺ, ബിജുക്കുട്ടൻ, മണികണ്ഠൻ പട്ടാമ്പി,
തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാൻ റഹ്മാൻ്റെ താണ് സംഗീതം
ഛായാഗ്രഹണം – മൈക്കിൾ’.സി.ജെ.
എഡിറ്റിംഗ് – രാകേഷ് സി.
കലാസംവിധാനം – ശ്രീനു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here