gnn24x7

ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിച്ചു.

0
353
gnn24x7

കോവിഡ് വ്യാപനം കാരണം നിർത്തിവച്ചിരുന്ന കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഇനി മുതൽ ഇടതടവില്ലാതെ ഒത്തുചേരും. ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. ഈ വർഷത്തെ ഗാന്ധിജയന്തിയോടാനുബന്ധിച്ച് കേരള ഹൗസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപിച്ചു.

ഗായിക അപർണ്ണയുടെ പ്രാർത്ഥനാ ഗീതത്തോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. കേരള ഹൗസിലെ ചെസ്സ് ട്രെയ്നർ ജയദേവ് വല്യത്താൻ, 30 വർഷമായി അയർലണ്ടിൽ പ്രവാസ ജീവിതം നയിക്കുന്ന രാജ്, ബിമോണ്ട് ഹോസ്പിറ്റലിലെ ഇൻഫർമേഷൻ ഓഫീസർ അഡ്വ. പോൾ പീറ്റർ, ഡോ. ഷേർലി ജോർജ്ജ്, റോയ് കുഞ്ചലക്കാട് എന്നിവർ ചടങ്ങിൽ തിരി തെളിച്ചു.

ബിജു താല സ്വാഗതം പറഞ്ഞു. രാജു കുന്നക്കാട്ട്, റോയ് പേരയിൽ എന്നിവർ ആശംസകൾ അറിയിച്ചു. വിനോദ് ഓസ്‌കർ കൃതജ്ഞത അർപ്പിച്ചു. പായസ വിതരണത്തോടുകൂടി ആഘോഷപരിപാടി സമാപിച്ചു.

കേരള ഹൗസ് ക്ലബിന്റെ ആദ്യ അംഗത്ത്വവും ചടങ്ങിൽ വിതരണം ചെയ്തു. ക്ലബ് കോർഡിനേറ്റർ ബിജു താല 50 യൂറോയുടെ മെമ്പർഷിപ്പ് ആദ്യ അംഗത്വ കാർഡ് ജോയിച്ചൻ മാത്യുവിന് കൈമാറി. എല്ലാ ഞായറാഴ്ചയും വൈകീട്ട് 5.30മുതൽ 9.30 വരെ താല കിൽമന ഹാളിലാണ് കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഒത്തുചേരുന്നത്.

Photos by Geevarghese studios

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here