gnn24x7

വാമനൻ

0
838
gnn24x7

നവാഗതനായ എ.ബി.ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാമനൻ’നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ഏ.ബി.ബിനിൽ .ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്നെ ഒരാളിൻ്റേയും കുട്ടംബത്തിൻ്റേയും അതിജീവനത്തിൻ്റെ കഥഹൊറർ സൈക്കോ ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ -ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരീഷ് കണാരൻ, സീമാ .ജി.നായർ, സീനു സിദ്ധാർത്ഥ്, എബി അജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.

മൂവി ഗാങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺെ ബാബു കെ.ബി.യും സമഹ് അലിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രഘു വേണുഗോപാൽ- രാജീവ് വാര്യർ. സംഗീതം – നിധിൻ ജോർജ്.അരുൺ ശിവനാണ് ഛായാഗ്രാഹകൻ -എഡിറ്റിംഗ്‌.ബാബുരത്നം.കലാസംവിധാനം -നിധിൻ എടപ്പാൾപ്രൊഡക്ഷൻ കൺട്രോളർ.സന്തോഷ് ചെറു പൊയ്കനവംബർ മദ്ധ്യത്തിൽ പീരുമേട്ടിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ്.

gnn24x7