ബർലിൻ: ജർമനിയിൽ ഇതിനകം പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ബയേൺ സംസ്ഥാനത്താണു പത്തു പേർക്ക് വൈറസ് ബാധ. ഇവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മറ്റ് രണ്ടു പേർ ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയ സംഘത്തിൽ നിന്നുള്ളവരാണെന്ന് ജർമൻ ആരോഗ്യവകുപ്പ് വെളിപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് വുഹാനിൽ നിന്ന് 124 പേരെ പ്രത്യേക വിമാനത്തിൽ ജർമനിയിൽ ഫ്രാങ്ക്‌ഫുർട്ടിലെത്തിച്ചത്. ഇവർ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണ്. പതിനാല് ദിവസത്തോളം ഇവർ ഇവിടെ കഴിയണം.