gnn24x7

24 മണിക്കൂറിനിടെ യുക്രൈനില്‍ നിന്ന് 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

0
439
gnn24x7

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആറ് വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. പോളണ്ടില്‍ നിന്നാണ് ആദ്യവിമാനം തിരിച്ചത്.

യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. യുക്രൈനിലെ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി-17 വിമാനവും അയച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here