gnn24x7

ശ്രീനഗറില്‍ ഭീകര ആക്രമണം :രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ടു

0
344
Pulwama: Army personnel carry out cordon and search operation after a soldier was killed while another was injured as they brought down a terrorist in a fierce encounter in South Kashmir's Pulwama district on Aug 12, 2020. (Photo: IANS)
gnn24x7

ശ്രീനഗര്‍ / ന്യൂഡല്‍ഹി: ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയില്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ദേശീയപാതയില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലായിരുന്നപ്പോള്‍ യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതെ അപ്രതീക്ഷിതമായി തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സമീപത്തുള്ള ചതുപ്പുനിലത്തുനിന്നാണ് ഇവര്‍ വന്നതെന്ന് സി.ആര്‍.പി.എഫ് അനുമാനിക്കുന്നു. വെടിവെപ്പ് ശക്തമായതോടെ സി.ആര്‍.പി.എഫും തിരിച്ചടിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12:50 ഓടെ പാംപൂര്‍ ബൈപാസില്‍ സി.ആര്‍.പി.എഫ് സൈനികരും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് റോഡ് തുറക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 110 ബറ്റാലിയന്‍ സി.ആര്‍.പി.എഫ് സൈന്യത്തിന് നേരെ അജ്ഞാത ഭീകരര്‍ (12:50 മണിക്കൂര്‍) തുടരെ അക്രമിച്ചു. തുടര്‍ന്ന് 05 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പരിക്കേറ്റു. ഉടനെ ഇവരെ ജില്ലാ ആസ്പത്രിയിലേക്ക് എത്തിച്ചു. സി.ആര്‍.പി.എഫ് വ്യക്തമാക്കി.

തീവ്രവാദികള്‍ രക്ഷപ്പെട്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ശക്തമായ തിരച്ചില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മാത്രമല്ല പ്രദേശം മുഴുവന്‍ സി.ആര്‍.പി.എഫ് സേന വളഞ്ഞിരിക്കുന്നു. പരിക്കേറ്റ ജവാന്‍മാരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here