gnn24x7

എം.സി. ഖമറുദ്ദീന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍രണ്ടാം പ്രതി

0
193
gnn24x7

കാസര്‍ഗോഡ്: എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ രണ്ടാം പ്രതിയായി പോലീസ് അറസ്റ്റു ചെയ്തു. ഇത് സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി ചെയ്തതാണെന്ന് ഖമറുദ്ദീന്‍ ആരോപിച്ചു. ജ്വല്ലറി എം.ഡി.യായ പൂക്കോയ തങ്ങളാണ് കേസില്‍ ഒന്നാം പ്രതി.

എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറി നടത്തുവാനുള്ള സാധ്യതയുണ്ടെന്ന സാഹചര്യത്തെ വെളിപ്പെടുത്തി രേഖാമൂലം ഖമറുദ്ദീന് ഒരിക്കലും ജാമ്യം അനുവദിച്ചുകൂടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. ഈ കേസില്‍ നിരവധിപേരുടെ പരാതികള്‍ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പോലീസ് ഭാഷ്യം.

മാസം തോറും വന്‍ തുകകള്‍ ലാഭവിഹിതമായി തരാമെന്നായിരുന്നു ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ വാഗ്ദാനം. ഇതില്‍ വിശ്വസിച്ച് നിരവധിപേര്‍ വന്‍തുകകള്‍ നിക്ഷേപം നല്‍കുകയും ചെയതു. പിന്നീടാണ് ഇതെല്ലാം തട്ടിപ്പാണെന്ന് തെളിഞ്ഞു വരുന്നത്. ഇതോടെ ഇതിനെതിരെ നാലുഭാഗത്തു നിന്നും പരാതികളുടെ പ്രവാഹമായി. ഇതുവരെ അറുപതോളം സാക്ഷികളെ പോലീസ് ചോദ്യം ചെയ്തു. ഓരോ നിക്ഷേപകര്‍ക്കും കരാറുകള്‍ നല്‍കിയിരുന്നു. ഇതു പ്രകാരം മുന്‍കൂര്‍ ആവശ്യപ്പെട്ടാന്‍ മുഴുവന്‍ തുകയും യാതൊരു തടസ്സവുമില്ലാതെ തിരിച്ചു നല്‍കാമെന്നായിരുന്നു കരാര്‍ വ്യവസ്ഥകള്‍. എന്നാല്‍ അവയൊന്നും പാലിക്കപ്പെട്ടിട്ടില്ല.

പോലീസ് വിവിധ കേസുകളാണ് എം.എല്‍.എയ്ക്ക് എതിരെ എടുത്തിരിക്കുന്നത്. വഞ്ചാനകുറ്റം ഐ.പി.സി 420 പ്രകാരവും വിശ്വാസ വഞ്ചനയ്ക്ക് ഐ.പി.സി. 406 ഉം, ജനസമ്മിതി ഉപയോഗിച്ച് പൊതുജന വികാരത്തെ ദുരുപയോഗം ചെയ്തുവെന്ന പ്രകാരം ഐ.പി.സി. 406 പ്രകാരവുമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക ഇടപാടുകളുടെ പേരിലും ഖമറുദ്ദീന്‍ എം.എല്‍.എയ്്ക്ക് എതിരെ കേസുകളുണ്ട്. കേസു പ്രകാരം 13 കോടിയുടെ തട്ടിപ്പാണ് നടന്നത്.
(ചിത്രം കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍, ചിത്രം: രാമനാഥ് പൈ)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here