gnn24x7

ദുബായില്‍ കൂടുതല്‍ മെട്രോസര്‍വ്വീസുകള്‍ ആരംഭിക്കുന്നു

0
220
gnn24x7

ദുബായ്: ദുബായിലെ പ്രധാന യാത്ര മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മെട്രൊ. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദുബായില്‍ 50 ട്രെയിനുകള്‍ കൂടെ സര്‍വ്വീസിനായി എത്തിച്ചേര്‍ന്നു. ഇതില്‍ മിക്കവയും എക്‌സ്‌പോ റൂട്ടിലാണ് സര്‍വ്വീസ് നടത്തുക. എന്നാല്‍ മറ്റുള്ള 35 എണ്ണം മറ്റു റൂട്ടുകളിലും സര്‍വ്വീസ് നടത്തും.

ഷാഷിദിയ, ജമല്‍ അലി ഡിപ്പോകളിലാണ് ഇപ്പോള്‍ ഈ മെട്രോ ട്രെയിനുകള്‍ ഉള്ളത്. നാലണ്ണെം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുമെന്നും അതിന് ശേഷമായിരിക്കും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടടുക്കുക എന്നും പറയുന്നു. കൂടാതെ ട്രെയിനിന്റെ കാര്യക്ഷമത ഉറപ്പു വരുത്തുമെന്നും ബ്രേിക്കിങ്, ഇലക്‌ട്രേണിക് സംവിധാനങ്ങള്‍, ഇന്റിക്കേറ്ററുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയുടെ എല്ലാം കാരക്ഷമത ഉറപ്പു വരുത്തും. ട്രെയിനിന്റെ മുന്‍വശത്താണ് ഗോള്‍ഡ് ക്യാബിനുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ളപ്രത്യേകം കോച്ച് വണ്ടിയുടെ ഏറ്റവും പുറകിലായിരിക്കും.

ഒരു ട്രെയിനില്‍ പരാമാവധി 696 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സാധിക്കും. എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും പ്രത്യേകം ലൈറ്റിംഗ് സംവിധാനം, മെസേജ് ഡിസ്‌പ്ലേ ബോക്‌സുകള്‍, ഡിസ്‌പ്ലേബോര്‍ഡുകള്‍ എന്നവയെല്ലാം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here