gnn24x7

മദ്യപാനം കുറ്റകരമല്ലെന്ന് യു.എ.ഇ : ലൈംഗിക കുറ്റകൃത്യങ്ങളില്‍ സമഗ്രമായ മാറ്റം

0
190
gnn24x7

അബുദാബി: യു.എ.ഇ സര്‍ക്കാര്‍ വ്യക്തിഗത പരമായും കുടുംബപരമായും ഉള്ള പിന്തുടര്‍ച്ചാവകാശ ശിക്ഷാ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി. ഇക്കാര്യം യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കി. എന്നാല്‍ പുതിയ പദ്ധതി പ്രകാരം ചില നിയമങ്ങള്‍ പുതുക്കിയും ചില നിയമങ്ങള്‍ എടുത്തുമാറ്റുകയും ചെയ്ത് സമഗ്രമായ മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. മാനസിക വൈകല്യം ഉള്ളവരെ ലൈംഗികമായി പീഡിപ്പിച്ചാല്‍ കഠിനമായ വധശിക്ഷ തന്നെ നല്‍കുമെന്ന് എന്ന നിയമഭേദഗതിയില്‍ സൂചിപ്പിക്കുന്നു.

അതേസമയം മദ്യപന്മാര്‍ക്ക് സന്തോഷമുണ്ടാക്കുന്ന വസ്തുതയാണ് പുതിയ നിയമ ഭേദഗതിയില്‍ വന്നിരിക്കുന്നത്. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ പബ്ലിക് അല്ലാതെയുള്ള മദ്യപാനം അനുവദിച്ചിരിക്കുന്നു. എന്നാല്‍ 21 വയസ്സിന് താഴെയുള്ള ഒരു വ്യക്തി പോലും മദ്യം ഉപയോഗിക്കുവാനോ കൈവശം വെക്കുവാനോ അധികാരം ഉണ്ടായിരിക്കില്ല. അതുപോലെതന്നെ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ കാണുന്ന രീതിയിലുള്ള ഉള്ള ലൈംഗിക ചുംബനത്തില്‍ ഏര്‍പ്പെടുന്നതിന് ശക്തമായ വിലക്ക് ഉണ്ടായിരുന്നു. അതുപ്രകാരം അത് ശിക്ഷാ തടവായിരുന്നു. എന്നാല്‍ ഇന്ന് അതിന് പകരം നിയമം ഇളവുചെയ്തു പിഴത്തുക ആക്കി മാറ്റി നിശ്ചയിച്ചു. ലൈംഗിക കാര്യങ്ങളിലും വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഇനി മുതല്‍ കുറ്റകരമല്ല. അതേ സമയം സ്ത്രീയുടെ അനുവാദം കൂടാതെ അവരെ ബലംപ്രയോഗിച്ചു ഭീഷണിപ്പെടുത്തിയോ, വശീകരിച്ചോ, സാഹചര്യത്തെ ചൂഷണം ചെയതോ ബന്ധത്തിലേര്‍പ്പെട്ടാല്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷ ലഭിക്കുന്നതാണ്.

അതുപോലെതന്നെ ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം മറ്റൊരു വ്യക്തിയുടെ പ്രേരണമൂലം ആണെങ്കില്‍ ഇതില്‍ പ്രകാരം കുറ്റകരമായിരിക്കും. അതേസമയം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനുവേണ്ടുന്ന ചികിത്സ സര്‍ക്കാര്‍ ചെയ്തു കൊടുക്കാനുള്ള സംവിധാനം ചെയ്യുകയും ചെയ്യും. അതുപോലെതന്നെ രക്തബന്ധത്തില്‍ പെട്ടവരും 14 വയസ്സിനു താഴെയുള്ളവരും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കഠിനമായ കുറ്റകരമാണ.് ലൈംഗിക പീഡനം തുടങ്ങിയ കേസുകളിലെ ഇരകളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ പാടുള്ളതല്ല.

ഇതുപോലെതന്നെ ധാര്‍മികവും സുരക്ഷിതത്വ പരമായ കേസുകളില്‍ പെട്ട കുട്ടികളുടെ വിവരങ്ങളും പുറത്തേക്ക് വെളിപ്പെടുത്തുവാന്‍ അവകാശം ഉണ്ടാവില്ല. അതുപോലെതന്നെ ഒസ്യത്ത് എഴുതി വെക്കാതെ യു.എ.ഇയില്‍ മരണപ്പെട്ട വ്യക്തിയുടെ സ്വത്ത് അതാത് രാജ്യത്തെ നിയമമനുസരിച്ചുള്ള ഉള്ള വിഭജനത്തിന് സാധിക്കും വിധമാണ് പുതിയ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ഭേദഗതികള്‍ വന്നിരിക്കുന്നത്. അതുപ്രകാരം സ്വത്തുക്കള്‍ നീക്കുപോക്ക് ചെയ്യാനുള്ള അവകാശം അവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here