gnn24x7

ദുരിതബാധിതരുടെ ചികിത്സാ സഹായത്തില്‍ അവ്യക്തത, കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണം: ഡീന്‍ കുര്യാക്കോസ്

0
128
gnn24x7

കോട്ടയം: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ചികിത്സാ സഹായത്തില്‍ അവ്യക്തതയെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 50 ശതമാനത്തില്‍ താഴെ പരുക്കുള്ളവര്‍ക്ക് നല്‍കുന്നത് 50,000 രൂപ മാത്രമാണ്. ഇത് ഒന്നിനും തികയില്ലെന്നും കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.

‘എല്ലാം നഷ്ടപ്പെട്ടാണ് ആളുകൾ ചികിത്സയിൽ കഴിയുന്നത്. അവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം. അതാണ് മുൻപുണ്ടായിരുന്ന കീഴ്‌വഴക്കം. എന്നാൽ ഇപ്പോൾ 50 ശതമാനത്തിൽ താഴെ പരുക്കേറ്റവർക്ക് 50,000 രൂപയും അതിന് മുകളിൽ പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയുമാണ് സർക്കാർ ചികിത്സാ സഹായം അനുവദിച്ചിരിക്കുന്നത്. മേൽപ്പറയുന്നവർക്ക് അതിനപ്പുറം ചികിത്സാ ചെലവ് വന്നാൽ അവർ എവിടെനിന്നും കണ്ടെത്തും’- എന്ന് ഡീൻ കുര്യാക്കോസ് ചോദ്യമുന്നയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here