gnn24x7

സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിർത്തത് പ്രകോപനമില്ലാതെ; പൊലീസ്

0
497
gnn24x7

കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ വിഘടനവാദി ഭീകരസംഘമെന്നു തെറ്റിദ്ധരിച്ചു സൈന്യം നടത്തിയ വെടിവയ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിൽ ‘21– പാരാസ്പെഷല്‍’ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ 0. നാഗാലാന്‍ഡ് പൊലീസാണ് കേസെടുത്തത്. ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

അതേസമയം ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഘർഷം തുടരുകയാണ്. നിരോധനാജ്ഞ നിലനിൽക്കുന്ന മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. വെടിവയ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

ഓടിങ്, ടിരു ഗ്രാമങ്ങളുടെ അതിർത്തിയിൽ ശനിയാഴ്ച വൈകിട്ടാണു സംഭവങ്ങളുടെ തുടക്കം. കൽക്കരിഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ് വാനിൽ പാട്ടുപാടി വീടുകളിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികൾക്കാണു വെടിയേറ്റത്. മ്യാൻമർ താവളമാക്കിയ തീവ്രവാദികളുടെ സാന്നിധ്യമുള്ള അതിർത്തി ജില്ലയാണു മോൺ. എൻഎസ്‌സിഎൻ (കെ – യുങ് ഓങ്) തീവ്രവാദികൾ വെളുത്ത ജീപ്പിൽ വരുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. ഇവരെന്നു തെറ്റിദ്ധരിച്ചു തൊഴിലാളികൾക്കു നേരെ സൈന്യം നടത്തിയ വെടിവയ്പിൽ 6 പേർ സംഭവസ്ഥലത്തു കൊല്ലപ്പെട്ടു. പരുക്കേറ്റ 2 പേരെ സൈനികർ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു. രാത്രിയായിട്ടും തൊഴിലാളികൾ തിരിച്ചെത്താതിരുന്നപ്പോൾ തേടിയിറങ്ങിയ യുവാക്കൾ ഉൾപ്പെടുന്ന സംഘം സൈന്യത്തെ വളഞ്ഞുവയ്ക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആദ്യം ആകാശത്തേക്കും പിന്നീട് നേരെയും സൈന്യം വെടിവച്ചു. ഇതിൽ 5 പേർ കൂടി കൊല്ലപ്പെട്ടു. സംഘർഷവും വെടിവയ്പും ഇന്നലെയും തുടർന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആശങ്കയും വേദനയും പ്രകടിപ്പിച്ചു. വെടിവയ്പിൽ ഖേദം പ്രകടിപ്പിച്ച സൈന്യം, സേനാതല അന്വേഷണത്തിന് (കോർട്ട് ഓഫ് എൻക്വയറി) ഉത്തരവിട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here