gnn24x7

ചാവേർ ആക്രമണം; 23 സൈനികർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

0
129
gnn24x7

ഖാബിർ പക്ദൂൻഖ്വാ: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിർത്തിയിലുള്ള ഖാബിർ പക്ദൂൻഖ്വായിലെ പൊലീസ് കോംപൌണ്ടില്‍ നടന്ന ഭീകരാക്രമണത്തിലാണ് 23 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പാണ് ആക്രമണണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. പാകിസ്ഥാന്‍ സൈന്യം ബേസ് ക്യാംപായി ഉപയോഗിച്ചിരുന്ന പൊലീസ് കോപൌണ്ടിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ചെത്തിയ വാഹനം ഇടിച്ച് കയറുകയായിരുന്നു.

നേരത്തെ ക്യാംപിലേക്ക് ഇടിച്ച് കയറാന്‍ തീവ്രവാദി സംഘങ്ങൾ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് പാക് ആർമി വിശദമാക്കുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ചെത്തിയ ട്രെക്കുമായി മതിൽ തകർത്ത് എത്തിയ ചാവേർ ക്യാംപിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന വെടികോപ്പുകളും പൊട്ടിത്തെറിച്ചതോടെയാണ് വലിയ അപകടമുണ്ടായതെന്നാണ് സൂചന. പുലർച്ചെ സമയത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും ഉറങ്ങിക്കിടന്ന സൈനികരെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ആറ് തീവ്രവാദികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7