ഡൽഹി: സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും ധൻകർ ദില്ലിയിൽ ചോദിച്ചു. ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്. സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. ജെഎൻയു സർവകലാശാലയിൽ നടന്ന 27ാമത് അന്താരാഷ്ട്ര വേദാന്ത കോൺഗ്രസിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനം.
അതേസമയം ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb