എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ഹൗസ് സര്‍ജൻ ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. സംഭവത്തില്‍ 2 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പുലര്‍ച്ചെ 1.30 നാണ് സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീല്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ ചുമത്തിയത് ജാമ്യമില്ല കുറ്റം. 2012ലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാൻ നിയമപ്രകാരമാണ് കേസ്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. വനിത ഡോക്ടറുടെ ദേഹത്തു വീഴാൻ ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. ഈ തെളിവ് വെച്ചാണ് രണ്ട് പ്രതികളെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL





































