gnn24x7

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരിക്ക്

0
85
gnn24x7

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരിക്കേറ്റതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സഭയിലെ മുതിർന്ന എംഎൽഎ മാരിലൊരാളായയ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ  ആദ്യം ആക്രമിച്ചത്. അതിന്റെ കൂടെ ഭരണകക്ഷിയിലെ എംഎൽഎമാർ മന്ത്രിമാരുടെ സ്റ്റാഫ് ഇവരെല്ലാവരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. നാലു പേർക്കാണ് പരിക്കേറ്റത്. സനീഷ് കുമാർ എഎൽഎ, എകെ എം അഷ്റഫ്, ടിവി ഇബ്രാഹിം, കെകെ രമ എന്നിവർക്കാണ് ആക്രമണമേറ്റത്.

സനീഷ് കുമാർ ബോധരഹിതനായി വീണതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. ബാക്കിയുള്ള 3 എംഎൽഎമാർക്കും പരിക്കേറ്റു. എന്തിന് വേണ്ടിയാണ്, ഇവർ ആരോടാണ് അസംബ്ലിക്ക് അകത്തും പുറത്തും ധിക്കാരം കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. നിയമസഭ കൂടുമ്പോൾ അവർക്കിഷ്ടമുളള കാര്യങ്ങൾ പറയാൻ‌ വേണ്ടി മാത്രമാണോ ഞങ്ങൾ വരുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

Follow this link to join my WhatsApp group: https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here