gnn24x7

ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി; ലോക സമ്പന്നരിൽ നാലാമൻ

0
231
gnn24x7

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരിൽ നാലാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി.ഫോബ്സിന്റെ തത്സമയ ശതകോടീശ്വര പട്ടികയിൽ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 9,23,214 കോടി(115.5 ബില്യൺ ഡോളർ)രൂപയാണ് അദാനിയുടെ ആസ്തി. ബിൽ ഗേറ്റ്സിന്റെ ആസ്തിയാകട്ടെ 8,36,088 കോടി രൂപ(104. ബില്യൺ ഡോളർ)യും മുകേഷ് അംബാനിയുടേത് 7,19,388 കോടി (90 ബില്യൺ ഡോളർ)രൂപയുമാണ്.

പട്ടികയിൽ നിലവിൽ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്ന വ്യാപാരത്തിൽനിന്ന് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഖനികൾ, ഹരിത ഊർജം തുടങ്ങിയ മേഖലകളിൽ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്.

ഹരിത ഊർജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പങ്കാളിയായതാണ് അദാനി നേട്ടമാക്കിയത്. അദാനി ഗ്രൂപ്പിന്റെ പല ഓഹരികളും രണ്ടുവർഷത്തിനിടെ 600 ശതമാനത്തിലേറെയാണ് ഉയർന്നത്. ഈയിടെയാണ് അംബാനിയെ മറികടന്ന് അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here