കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റം ചെയ്തില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. ബോബിയുടെ പരാമർശത്തിൽ ദ്വയാർത്ഥം ഇല്ലെന്ന് പറയാൻ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യ ഹർജിയിലെ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാമർശം പിൻവലിക്കാൻ തയ്യാറാണെന്ന് ബോബിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ റിമാൻഡിലാണ് ബോബി. കേസിൽ വിശദമായ ഉത്തരവ് ഉച്ചക്ക് 3.30ന് ഇറങ്ങും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb