gnn24x7

ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോട്ടബയയെ രാജ്യം വിടാൻ സഹായിച്ചുവെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ

0
248
gnn24x7

കൊളംബോ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ രാജ്യം വിട്ട് മാലദ്വീപിലേക്കു കടക്കാൻ സഹായിച്ചത് ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. ആരോപണം അടിസ്ഥാനരഹിതവും ഭാവനാപരവും ആണെന്ന് അധികൃതർ വ്യക്തമാക്കി. ശ്രീലങ്കൻ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്നും ഇന്ത്യ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ കൊട്ടാരംകൈയ്യേറിയതിനു പിന്നാലെഅപ്രത്യക്ഷനായ ഗോട്ടബയവ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ബുധനാഴ്ച രാവിലെ മാലദ്വീപിലേക്ക് കടന്നത്. ഭാര്യ ലോമ രാജപക്സെയും രണ്ട് അംഗരക്ഷകരും ഒപ്പമുണ്ട്. ഗോട്ടബയ ഇന്ന് രാജിവയ്ക്കുമെന്ന്പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം. അതേ സമയം, രാജിവയ്ക്കാതെയാണ് രാജ്യം വിട്ടത്. സൈന്യത്തിന്റെ പരമോന്നത കമാൻഡർ ഇപ്പോഴും ഗോട്ടബയ തന്നെയാണ്. പ്രസിഡന്റിന് ഭരണഘടന അനുവദിക്കുന്ന തരത്തിലാണ് യാത്ര ഒരുക്കിയതെന്ന് വ്യോമസേന അറിയിച്ചു.

തിങ്കളാഴ്ച ഗോട്ടബയ രാജിക്കത്തിൽ ഒപ്പിട്ടുവെന്നാണ് വിവരം. ബുധനാഴ്ച രാജിക്കത്ത് സ്പീക്കർക്ക് കൈമാറാനായിരുന്നു തീരുമാനം. മുൻപ് രണ്ടുതവണ രാജ്യം വിടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അതേ സമയം, രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയ മുൻ ധനമന്ത്രി ബേസിൽ രാജപക്സെയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു മടക്കി അയച്ചിരുന്നു. ഗോട്ടബയയുടെ ഇളയ സഹോദരനാണ് ബേസിൽ. യുഎസ് പാസ്പോർട്ടുള്ള ബേസിൽ എമിറേറ്റ്സ് വിമാനത്തിൽ ദുബായിക്കു പറക്കാനായി എത്തിയപ്പോഴാണു വിഐപി ക്ലിയറൻസ് ലൈനിൽ ഉദ്യോഗസ്ഥർ തടഞ്ഞത്.

രാജ്യത്തെ പ്രതിസന്ധി കണക്കിലെടുത്തു വിഐപി ടെർമിനൽ സേവനം നിർത്തിവച്ചതായി ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ ഓഫിസേഴ്സ് അസോസിയേഷൻ പിന്നീടു വ്യക്തമാക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ 3 പ്രധാന സമുച്ചയത്തിലും പ്രക്ഷോഭകരുടെവിതരണം ഇന്ത്യൻ ഓയിൽ കോർപറേഷൻ പുനരാരംഭിച്ചു.ഉപരോധം തുടരുകയാണ്. പാചകവാതക പമ്പുകളിൽ നീണ്ട നിര ഇപ്പോഴുമുണ്ട്. ഇന്ധന, ഭക്ഷ്യക്ഷാമം രൂക്ഷമായരാജ്യത്തു സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ബസ്, ട്രെയിൻ ഗതാഗതവും പരിമിതമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here