gnn24x7

ടി-20 പരമ്പര ഇന്ത്യയ്ക്ക്

0
374
gnn24x7

സിഡ്‌നി: ഇന്ത്യ-ഒസ്‌ട്രേലിയ പര്യടനത്തിലെ അവസാന ടി-20 മത്സരത്തില്‍ 12 റണ്‍സിന് ഇന്ത്യ പരാജയം സമ്മതിച്ചെങ്കിലും മൂന്നു മത്സരങ്ങളുള്ള സീരീസില്‍ ഇന്ത്യ ആദ്യ രണ്ട് എണ്ണം കളികള്‍ ജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയ്ക്ക മൂന്നാം മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു.

മാച്ച് ഫീയുടെ 20 ശതമാനമാണ് ടീമിന് പിഴയായി വിധിച്ചത്. അനുവദിച്ച സമയത്ത ഇന്ത്യ ഒരു ഓവര്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്നു. അതോടെയാണ് മാച്ച് റഫറി കടുത്ത തീരുമാനമെടുത്തത്. ഡേവിഡ് ബൂണ്‍ ആയിരുന്നു ഇന്ത്യയ്ക്ക് പിഴ അനുവദിച്ച മാച്ച് റഫറി. അതുപോലെ തന്നെ ആദ്യ ഏകദിനത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യയ്ക്ക് പിഴ വന്നിരുന്നു.

gnn24x7