gnn24x7

30 പേർ കിണറ്റിൽ വീണു; 4 മരണം

0
434
gnn24x7

മധ്യപ്രദേശിലെ കിണറ്റിൽ 30 പേർ വീണ് നാല് പേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ കിണറ്റില്‍ വീണത്. 10 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് ഇവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

19 പേരെ ഇതുവരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ ജനറൽ, സോൺ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

കിണറിന് മുകളിലെ മേല്‍ക്കൂര തകര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇരകൾക്ക് ഏറ്റവും മികച്ച വൈദ്യചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

gnn24x7