ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം.
ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്ന് ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് സാധാരണക്കാര്‍ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ലാല്‍ചൗക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ഗ്രനേഡ് ആക്രമണം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശ്രീനഗറിലെ പ്രതാപ് പാര്‍ക്കിന് സമീപമുള്ള സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയിലെ (സിആര്‍പിഎഫ്) ചില ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജനങ്ങളുടെ മനസില്‍ ഭീതി നിറക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി ആര്‍.എസ് ഷായ് പ്രതികരിച്ചു. പ്രദേശത്തെ സുരക്ഷ സൈന്യം ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.