gnn24x7

കശ്മീര്‍ താഴ്‌വരയില്‍ ജാഗ്രതയോടെ സുരക്ഷാ സേന; ഭീകരവാദികളെ സഹായിച്ച നാല് പേർ അറസ്റ്റിൽ

0
287
gnn24x7

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെ സുരക്ഷാ സേന കടുത്ത നടപടികള്‍ തുടരുകയാണ്.

സൈന്യവും ജമ്മുകാശ്മീര്‍ പോലീസും സംയുക്തമായാണ് താഴ്‌വരയില്‍ ഭീകരവാദികളെ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നത്.

പുല്‍വാമയിലെ അവന്ദിപുരയില്‍ നിന്നും ഭീകരവാദികളെ സഹായിച്ച നാല് പേരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ ജെയ്ഷെ ഇ മുഹമ്മദ് ഭീകരവാദികള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയും ഭീകരര്‍ക്കായി ഒളിത്താവളങ്ങള്‍ ഒരുക്കുകയും ചെയ്തെന്ന് പോലീസ് വിശദീകരിക്കുന്നു.

ഷബീര്‍ അഹമ്മദ് പര്രേ,ഷീറാസ് അഹമ്മദ് ധര്‍,ഇഷ്ഫാഖ് അഹമ്മദ് ഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്, ഇവര്‍ പുല്‍വാമ സ്വദേശികളാണ്.

ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കളടക്കം അന്വേഷണ സംഘം പിടികൂടുകയും ചെയ്തിട്ടുണ്ട്,അറസ്റ്റിലായ ഇവരെ പോലീസ് ഉദ്യോഗസ്തര്‍ ചോദ്യം ചെയ്യുകയാണ്.

ഇവര്‍ ആര്‍ക്കൊക്കയാണ് ഒളിത്താവളം ഒരുക്കിയത്,ആരാണ് ഇവര്‍ക്ക് ഇതിനായുള്ള നിര്‍ദേശ നല്‍കിയത്,ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചുവോ, അങ്ങനെ നിരവധി കാര്യങ്ങള്‍ കണ്ടെത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്തര്‍ ശ്രമിക്കുന്നത്.

താഴ്‌വരയില്‍ അക്രമം നടത്തുന്നതിന് ചുക്കാന്‍ പിടിക്കുന്ന ജെയ്ഷെ ഇ മുഹമ്മദിനെതിരെ ശക്തമായ നീക്കമാണ് സുരക്ഷാ സേന നടത്തുന്നത്. ജെയ്ഷേയുടെ ഭീകരരെ കണ്ടെത്തുക, ഇവരെ സഹായിക്കുന്നവരെ കണ്ടെത്തുക, ഇവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്തുക, അങ്ങനെ ഭീകരവാദത്തെ തുടച്ച് നീക്കുന്നതിനായി ആവിഷ്ക്കരിച്ച തന്ത്രങ്ങളാണ് കാശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന നടത്തുന്നത്.

നിയന്ത്രണ രേഖയില്‍ നുഴഞ്ഞ്കയറുന്നതിന് തയ്യാറായി അഞ്ഞൂറോളം ഭീകരര്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ തയ്യാറെടുക്കുന്ന വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിരുന്നു. താഴ്‌വരയില്‍ ജെയ്ഷേ മുഹമ്മദ്,ലെഷ്ക്കര്‍ ഇ തോയ്ബ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.പിന്നാലെ സുരക്ഷാ സേന  കശ്മീര്‍  താഴ്‌വരയില്‍ അതീവ ജാഗ്രതയിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here