gnn24x7

20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കും

0
194
gnn24x7

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ കോവിഡ് പാക്കേജുകളിൽ ഒന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും സ്പർശിക്കുന്നതാകും പാക്കേജെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ചൊവാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും ധനമന്ത്രി പ്രഖ്യാപിക്കുക എന്നാണ് സൂചന. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here