ചെന്നൈ: തമിഴ്നാട്ടിലെ രാജ്ഭവനിൽ 84 പേർക്ക് കോറോണ സ്ഥിരീകരിച്ചു. രാജ്ഭവനിലെ സുരക്ഷാ ജീവനക്കാർ, അഗ്നി സുരക്ഷ ജീവനക്കാർ എന്നിവരുൾപ്പെടയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്ഭവനിലെ ജീവനക്കാരിൽ ചിലർക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഴുവൻ ജീവനക്കാർക്കും കോറോണ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനെതുടർന്ന് 147 പേരുടെ ടെസ്റ്റ് നടത്തിയതിൽ നിന്നുമാണ് 84 പേർക്ക് കോറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഗവർണറും ഉന്നതഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കോറോണ സ്ഥിരീകരിക്കപ്പെട്ടവരുമായി ഇവർക്ക് യാതൊരുവിധ സമ്പർക്കവും ഇല്ലെന്നും രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എങ്കിലും ഒരു മുൻകരുതൽ എന്നോണം രാജ്ഭവനിലെ മുഴുവൻ ഭാഗവും ആരോഗ്യവകുപ്പ് അധികൃതർ അണുവിമുക്തമാക്കിയിട്ടുണ്ട്.