gnn24x7

ആകാശ ദൃശ്യവിരുന്നൊരുക്കാന്‍ ഈ മാസം 21ന് വീണ്ടും സൂര്യഗ്രഹണം

0
322
gnn24x7

ന്യൂഡല്‍ഹി: ആകാശ ദൃശ്യവിരുന്നൊരുക്കാന്‍ ഈ മാസം 21ന് വീണ്ടും സൂര്യഗ്രഹണം. 

വ്യത്യസ്ത തോതില്‍ ഇന്ത്യ മുഴുക്കെ ഈ ഗ്രഹണം ദൃശ്യമാകും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക. 

സൂര്യന്‍റെ  മധ്യഭാഗം മാത്രം മറയുകയും അരികുഭാഗം തീവള പോലെ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം. രാ​വി​ലെ 9.15 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.04 വ​രെ​യാ​ണു സൂ​ര്യ​ഗ്ര​ഹ​ണം.

കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാകുക കേരളത്തിന്‍റെ  മധ്യഭാഗത്തുള്ള തൃശൂരില്‍ രാവിലെ 10:10:06 നാണ് ഗ്രഹണം ആരംഭിക്കുക. 11:39:21ന് ഗ്രഹണം ഏറ്റവും ശക്തമാകുകയും ഉച്ചക്ക് 1:19:43ന് അവസാനിക്കുകയും ചെയ്യും. കാസര്‍കോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് പാരമ്യതയിലെത്തും. 1.21 ന് അവസാനിക്കും. തിരുവനന്തപുരത്ത് 10.15ന് തുടങ്ങി 11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തില്‍ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാകുക 2022 ഒക്ടോബര്‍ 25നായിരിക്കും. അതും ഭാഗിക ഗ്രഹണമായാണ് അനുഭവപ്പെടുക.

എന്താണ് സൂര്യഗ്രഹണം?  ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസതെയാണ് സൂര്യഗ്രഹണം എന്നറിയപ്പെടുന്നത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം ദൃശ്യമാവുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. പൂർണ്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, സങ്കര സൂര്യഗ്രഹണം എന്നിങ്ങനെ. സൂര്യഗ്രഹണം പലതരത്തിലുണ്ട്

അതേസമയം, സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. ചന്ദ്രഗ്രഹണം എപ്പോഴും പൗർണ്ണമി (വെളുത്ത വാവ്) നാളിൽ മാത്രം  സംഭവിക്കുന്നു

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ആകാശ വിസ്മയങ്ങള്‍ ഏറെയാണ്‌ , ജൂണ്‍  5ന് ചന്ദ്രഗ്രഹണം നടന്നിരുന്നു. ജൂണ്‍ 8ന് ചന്ദ്രന്‍, വ്യാഴ൦, ശനി എന്നീ ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്ന പ്രകൃതി പ്രതിഭാസ൦ ദൃശ്യമായിരുന്നു. ജൂണ്‍ 20 വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ദിവസമാണ്. ഒടുവിലായി ജൂണ്‍ 21ന് സൂര്യഗ്രഹണം….

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here