ശ്രീനഗർ: ശ്രീനഗറിലെ പന്താ ചൗക്കിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഒരു പോലീസുകാരനു വീരമൃത്യു മരിച്ചു. എഎസ്ഐ ബാബു രാം ആണ് മരിച്ചത്.
പന്താ ചൗക്കിൽ ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതിനിടെ ഭീകരര്‍ വീണ്ടും വെടിവച്ചു. ഇതേത്തുടർന്നു സംയുക്ത സേനാ വിഭാഗങ്ങള്‍ സ്ഥലങ്ങള്‍ വളയുകയായിരുന്നു. ഇതിനിടെ, അതിർത്തിയിൽ തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായുള്ള 3300 കിലോമീറ്റർ രാജ്യാന്തര അതിർത്തിയിൽ അതീവജാഗ്രതയിലാണ് ബിഎസ്എഫ്.പാക്കിസ്ഥാൻ ഗ്രാമങ്ങളിൽ ഇന്ത്യയിലേക്കു കടക്കാൻ ഭീകരർ കാത്തുനിൽക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്.
 
                






