gnn24x7

ശ്രീ​ന​ഗ​റി​​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

0
123
gnn24x7

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​റി​ലെ പ​ന്താ ചൗ​ക്കി​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഒ​രു പോ​ലീ​സു​കാ​ര​നു വീ​ര​മൃ​ത്യു മ​രി​ച്ചു. എ​എ​സ്ഐ ബാ​ബു രാം ​ആ​ണ് മ​രി​ച്ച​ത്.

പ​ന്താ ചൗ​ക്കി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​ത്. സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന് നേ​രെ ഭീ​ക​ര​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വീ​ണ്ടും വെ​ടി​വ​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു സം​യു​ക്ത സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍ സ്ഥ​ല​ങ്ങ​ള്‍ വ​ള​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, അ​തി​ർ​ത്തി​യി​ൽ തു​ര​ങ്കം ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യു​ള്ള 3300 കി​ലോ​മീ​റ്റ​ർ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ൽ അ​തീ​വ​ജാ​ഗ്ര​ത​യി​ലാ​ണ് ബി​എ​സ്എ​ഫ്.പാ​ക്കി​സ്ഥാ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​ൻ ഭീ​ക​ര​ർ കാ​ത്തു​നി​ൽ​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here