ന്യൂദല്‍ഹി: കൊവിഡ് 19 ബാധിതനായ രോഗി മരിച്ചതിനെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന ആരോപണമായി ഹൈദരബാദിലെ ഗാന്ധി ആശുപത്രിയിലെ ഡോക്ടമാര്‍.
ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവം നടക്കുന്നതെന്നും മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.
49 വയസ്സുകാരനാണ് കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടത്. ഇദ്ദേഹത്തിന് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു.
സുരക്ഷ ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് ആവശ്യപ്പെട്ടും ഡോക്ടര്‍മാര്‍ പൊലീസിന് കത്തെഴുതി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ പലയിടങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍, നാട്ടുകാര്‍ നഗരത്തിലെ ടാറ്റ് പാട്ടി ബഖാല്‍ പ്രദേശത്ത് ആളുകളെ പരിശോധിക്കാന്‍ പോയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ കല്ലെറിഞ്ഞിരുന്നു.
ആക്രമണത്തില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.
റാണിപുര പ്രദേശത്തെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാര്‍ തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്തതിരുന്നു.







































