gnn24x7

മഞ്ഞുമലയിടിഞ്ഞ് ദുരന്തം; 26 മൃതദേഹങ്ങൾ കണ്ടെത്തി

0
346
gnn24x7

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ സംഭവത്തിൽ മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 200 ലധികം പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കരസേനയെ കൂടാതെ ഐ.ടി.ബി.പിയും ദുരന്ത നിവാരണ സേനയും,വ്യോമസേനയും ഒന്നിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.

പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതേസമയം തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരിൽ എഞ്ചിനിയർ മാരടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

gnn24x7