gnn24x7

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ തലവനായി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര

0
220
gnn24x7

ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ആണ് തെരഞ്ഞെടുത്തത്.രാമ ജന്മഭുമി ന്യാസ് അധ്യക്ഷന്‍ ന്യത്യഗോപാല്‍ ദാസാണ് റാം മന്ദിര്‍ ട്രസ്റ്റിന്‍റെ അധ്യക്ഷന്‍,വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍  ചമ്പത് റായിയെ ജെനറല്‍ സെക്രട്ടറിയായും ഗോവിന്ദ് ദേവ് ഗിരി യെ ട്രഷററായും തെരഞ്ഞെടുത്തു.മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ക്ഷേത്ര നിര്‍മ്മാണത്തിനായി അയോധ്യയിലെ എസ്ബിഐ ശാഖയില്‍ ജോയിന്റ് അക്കൗണ്ട്‌ തുടങ്ങാനും ട്രസ്റ്റ്‌ യോഗത്തില്‍ തീരുമാനമായി.ക്ഷേത്ര നിര്‍മ്മാണം എന്ന് തുടങ്ങണം എന്ന കാര്യത്തില്‍ നിര്‍മ്മാണ കമ്മിറ്റി തീരുമാനം എടുക്കും.രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം ഉണ്ടാകില്ല അതേസമയം ഉയരവും വീതിയും കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി എത്രയും വേഗം ക്ഷേത്രം നിർമിക്കുമെന്ന് നൃത്യഗോപാൽ ദാസ് അറിയിച്ചു. രാമക്ഷേത്ര നിർമാണം ആരംഭിക്കേണ്ട തീയതി സംബന്ധിച്ച് അടുത്ത മാസം ചേരുന്ന ക്ഷേത്ര നിർമാണ സമിതി യോഗത്തിൽ തീരുമാനിക്കുമെന്നും ട്രുസ്റ്റ് അംഗം സ്വാമി വിശ്വ പ്രസന്ന തീർഥ അറിയിച്ചു.

കേന്ദ്രസർക്കാർ പ്രതിനിധി മുൻ എറണാകുളം കലക്ടറും ഇപ്പോൾ ആഭ്യന്തരമന്ത്രാലയ  ജോയിന്റ് സെക്രട്ടറിയുമായ ഗ്യാനേഷ്കുമാർ, യുപി സർക്കാരിന്റെ പ്രതിനിധി അഡീഷനൽ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തി, അയോധ്യ ജില്ലാ മജിസ്ട്രേട്ട് അനുജ് കുമാർ ഝാ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 15 അംഗ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അ‍‍ഞ്ചിനാണ് ലോക്സഭയിൽ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞയുടൻ പ്രധാനമന്ത്രി സഭയിലെത്തി നടപടികൾ ആരംഭിക്കും മുൻപ് പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു.ക്ഷേത്രനിർമാണത്തിനു 3 മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കാനായിരുന്നു നവംബർ 9ന്റെ സുപ്രീം കോടതി വിധിയിലെ നിര്‍ദേശം.ഇതനസുരിച്ചാണ് പ്രധാനമന്ത്രി ട്രസ്റ്റ്‌ രൂപീകരണം പ്രഖ്യാപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here