ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ഇസ്രഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ഇതേ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം എംബസിക്ക് സമീപമുള്ള നടപാതയിലാണ് സ്‌ഫോടനം നടന്നത്.
CISF രാജ്യത്തെ എല്ലാ എയർപ്പോർട്ടിലും കർശന സുരക്ഷ ഏർപ്പെടുത്തി. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും, പ്രധാന മേഖലകളിലും സർക്കാർ സ്ഥാപനങ്ങളിലും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്. ആര്‍ക്കും ആളപായമില്ല എന്നാണ് സൂചന. വലിയ നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





































