ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കവെയാണ് അതിരാവിലെ കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് കോടതി പരിസരത്ത് നിന്നും നീക്കം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് സുപ്രീം കോടതിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യ വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളും ചില വിദ്യാര്‍ത്ഥി സംഘടനകളും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രക്ഷോഭത്തിലാണ്.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിയമം നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ്. പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള 140ല്‍ പരം ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
വിവിധ ഹൈക്കോടതികളില്‍ നല്‍കിയിട്ടുള്ള CAA ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണ൦ എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടും.