gnn24x7

മഹാരാഷ്ട്രയിലെ സ്‌കൂളുകളിലെ പ്രവൃത്തി ദിനം ഇനി ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ച്

0
200
gnn24x7

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളുകളിലെ പ്രവൃത്തി ദിനം ഇനി ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ചാണ്. ദിവസവും രാവിലെയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 26 മുതലാണ് ഇതാരംഭിക്കുക. സംസ്ഥാന മന്ത്രി വര്‍ഷ ഗെയ്ക്ക് വാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘ഭരണഘടനയുടെ പരമാധികാരം, ക്ഷേമം എല്ലാവര്‍ക്കും’ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ ഭരണഘടന വായിക്കാനുള്ള തീരുമാനം. പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ആമുഖം വായിക്കുക.

ഭരണഘടനയുടെ ആമുഖം വിദ്യാര്‍ത്ഥികള്‍ വായിക്കുന്നതോടെ അവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവും. ഇതൊരു പഴയ സര്‍ക്കാര്‍ പ്രമേയമാണ്. പക്ഷെ ഞങ്ങള്‍ ഈ ജനുവരി 26 മുതല്‍ നടപ്പിലാക്കുന്നുവെന്ന് വര്‍ഷ ഗെയ്ക്ക്‌വാദ് പറഞ്ഞു.

പൗരത്വ നിയമത്തിനും എന്‍.ആര്‍.സിയ്ക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കവേയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഭരണഘടന വിരുദ്ധമായ പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പിലാക്കില്ലെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here