gnn24x7

‘പൗരത്വ ഭേദഗതി നിയമം നീതികെട്ടത്’; സുപ്രീംകോടതി അംഗീകരിച്ചാല്‍പോലും പ്രതിഷേധം തുടരുമെന്നും രാമചന്ദ്ര ഗുഹ

0
195
gnn24x7

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം യുക്തിസഹമല്ലത്തതും നീതികെട്ടതും അനവസരത്തിലുള്ളതുമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. എന്‍.ഡി.ടി.വിയോടാണ് അദ്ദേഹം പ്രതികരിച്ചത്.

” പൗരത്വ ഭേദഗതി നിയമം അനവസരത്തിലുള്ളതാണ്. ഇവിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ട്, തൊഴിലില്ലായ്മയുണ്ട്, കാര്‍ഷികമേഖല ദുരിതത്തിലാണ്, പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. പ്രതിഷേധങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ നിയമം പിന്‍വലിക്കണം ”, അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി അംഗീകരിച്ചാല്‍പോലും പ്രതിഷേധങ്ങള്‍ തുടരുമെന്നും ഗുഹ കൂട്ടിച്ചേര്‍ത്തു.

മതിഭ്രമം പിടിച്ച ആശയങ്ങളല്ല പകരം 21-ാം നൂറ്റിലാണ്ടിലെ അറിവും വിവരവും ശാസ്ത്രവുമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു സര്‍ക്കാറിനോടുള്ള അതൃപ്തിയാണ് ഉരുത്തിരിഞ്ഞുവരുന്ന പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

”മതാടിസ്ഥാനത്തിലുള്ള പരീക്ഷണമാണിത്. നമ്മുടെ രാജ്യത്ത് അതൊരിക്കലും നടക്കാന്‍ പാടില്ല. നിയമത്തെ ഇടുങ്ങിയ രീതിയില്‍ വ്യാഖ്യാനിക്കുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണ്”, അദ്ദേഹം പറഞ്ഞു.

വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷവാദം മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here