gnn24x7

കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

0
137
gnn24x7

ഒട്ടാവ: ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ട്രൂഡോ കര്‍ഷകരോടുള്ള തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുതുകൊണ്ട് കര്‍ഷകര്‍ ആരംഭിച്ച പ്രതിഷേധത്തിന് പിന്തുണയുമായി ട്രൂഡോ എത്തിയതിനെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

കർഷക പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുള്ള ട്രൂഡോയുടെ നിലപാട് ഇനിയും ആവർത്തിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണറോട് അറിയിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ പ്രതികരിച്ച ആദ്യ വിദേശനേതാവായിരുന്നു ട്രൂഡോ.

കര്‍ഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടിയും സമാധാനപരമായി പോരാടുന്ന കര്‍ഷകരുടെയും കൂടെയാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു കര്‍ഷകസമരത്തെ പിന്തുണച്ച് ട്രൂഡോ ആദ്യം നടത്തിയ പ്രസ്താവന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here