gnn24x7

ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന് പ്രാഥമിക രൂപരേഖയായി

0
171
gnn24x7

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന് പ്രാഥമിക രൂപരേഖയായി.

ചൈനീസ്‌ സേനയുടെ പിന്മാറ്റം പൂര്‍ണ്ണമായി എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇന്ത്യ സേനാ വിന്യാസം പിന്‍വലിക്കൂ.

കമാന്‍ഡര്‍ തലത്തില്‍ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സേനാ പിന്മാറ്റം സംബന്ധിച്ചുള്ള പ്രാഥമിക രൂപരേഖ തയ്യാറായത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇരു രാജ്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല,എന്തായാലും ചര്‍ച്ചകള്‍ തുടരും എന്നാണ് വിവരം.

പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള  മലനിരകളില്‍ നിന്നുള്ള പിന്മാറ്റത്തിന് ചൈന തയ്യാറായിട്ടില്ല എന്നാണ് വിവരം, ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകും.

മാസങ്ങള്‍ എടുത്താകും സേനാ പിന്മാറ്റം സാധ്യമാവുക. അതേസമയം പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗ് ലഡാക്ക് സന്ദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.

പ്രതിരോധ മന്ത്രാലയത്തിലെയും വിധെഷ്കാര്യമാന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി രാജ് നാഥ്‌ സിംഗ് കൂടിക്കാഴ്ചകള്‍ നടത്തുകയാണ്.

ലഡാക്ക് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തുമായും  സേനാ തലവന്‍മാരുമായും ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.വ്യാഴാഴ്ച്ച ലഡാക്കില്‍ എത്തുന്ന പ്രതിരോധ മന്ത്രി ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിക്കും.സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങള്‍ പ്രതിരോധമന്ത്രി വിലയിരുത്തുകയും ചെയ്യും.

കഴിഞ്ഞ ദിവസത്തെ കമാന്‍ഡര്‍ തല ചര്‍ച്ചകളിലെ ധാരണകള്‍ ചൈന പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കും. ചര്‍ച്ചയില്‍ പൂര്‍ണ്ണമായും ധാരണയില്‍ എത്തിയില്ലെങ്കില്‍ പോലും ധാരണയായ കാര്യങ്ങള്‍ ചൈന പാലിക്കുന്നു എന്ന് ഇന്ത്യ ഉറപ്പ് വരുത്തും.

ഗാല്‍വന്‍ താഴ്വരയില്‍ ചൈന സേനയെ പിന്‍വലിച്ചാല്‍ മാത്രം സേനാവിന്യാസം പിന്‍വലിച്ചാല്‍ മതിയെന്ന കര്‍ശന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നല്‍കിയിട്ടുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here