gnn24x7

ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻ പിടിയിൽ

0
352
gnn24x7

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻപിടിയിൽ. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലെ ​ഗുരും​ഗ് മലനിരകളുടെ സമീപത്ത് നിന്നാണ് ഇന്ത്യൻ സൈന്യം ഇയാളെ പിടികൂടിയത്. സൈനികൻ പിടിയിലായ വിവരം ചൈനയെ അറിയിച്ചിട്ടുണ്ട്.

ഇന്നോ നാളെയോ ചൈനീസ് സൈനികനെ തിരിച്ചയക്കുമെന്നാണ് സൂചന. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഗാൽവാൻ താഴ്വരയിലിൽ ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ സൈനീകരെ ആക്രമിച്ചതിന് പിന്നാലെ പ്രദേശത്ത് കർശനമായ സുരക്ഷയാണ് ഇന്ത്യൻ സൈന്യം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞവർഷം ഒക്ടോബറിൽ ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്ന് ഒരു പീപ്പിൾ ലിബറേഷൻ ആർമി സൈനികനെ സൈനീകനും ഇത്തരത്തിൽ പിടിയിലായിരുന്നു.

gnn24x7