gnn24x7

അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി

0
262
gnn24x7

ന്യൂഡൽഹി: സംശയാസ്പദമായ സാഹചര്യത്തിൽ ചൈനീസ് സൈനികനെ ഇന്ന് രാവിലെ ലഡാക്കിലെ ഡെംചോക്ക് പ്രദേശത്തിന് സമീപം ഇന്ത്യൻ സൈന്യം പിടികൂടി. അയാൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ ലക്ഷ്യം ചാരപ്രവർത്തനമായിരുന്നോ എന്ന് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

സിവിൽ, സൈനിക രേഖകൾ പിടികൂടിയ സമയത്ത് ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അയാൾ കോർപ്പറൽ റാങ്ക് സൈനികനാണ് എന്നാണ് റിപ്പോർട്ട്.

ശ്രദ്ധക്കുറവുകൊണ്ടാണ് അതിർത്തി കടന്നതെങ്കിൽ കർശനമായ മുന്നറിയിപ്പോടെ സ്ഥാപിത പ്രോട്ടോക്കോൾ അനുസരിച്ച് അയാളെ ചുഷുൽ-മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനീസ് ഉദ്യോഗസ്ഥർക്ക് തിരികെ നൽകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here