gnn24x7

സർക്കാർ കൈയൊഴിഞ്ഞു : ട്രാൻസ്ജെൻഡർ കെയർ ഹോം പൂട്ടുന്നു

0
190
gnn24x7

തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനും പരിരക്ഷയ്ക്കും വേണ്ടി സർക്കാർ സംസ്ഥാന തലത്തിൽ ആരംഭിച്ച കെയർ ഹോമുകളിൽ ആദ്യത്തേതായിരുന്നു തിരുവനന്തപുരത്തെ തണൽ കെയർഹോം . ഈ കെയർഹോം ആണ് കനത്ത സാമ്പത്തിക പ്രതിസന്ധിയെ കുറെ തുടർന്ന് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തിയത്. ഈ മാസം 31-ാം തീയതി തങ്ങൾ ഇതിന്റ പ്രവർത്തനം പൂർണമായും നിർത്തി അടച്ചുപൂട്ടുകയാണെന്ന് സർക്കാറിന് നോട്ടീസ് നൽകി. കനത്ത സാമ്പത്തിക ബാധ്യതയാണെന്നും സാമ്പത്തികസഹായം സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിക്കേണ്ടുന്ന വസ്തുതകളെല്ലാം ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ് എന്നും തങ്ങൾ മൂന്നാം തരക്കാരായത് കൊണ്ടാണ് സർക്കാർ തങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തത് എന്നും ആരോപണമുന്നയിച്ചു.

ഇതിനകംതന്നെ എറണാകുളത്തും മറ്റൊരിടത്തും കെയർ ഹോമുകൾ സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയിരുന്നു. സാമൂഹിക നീതി വകുപ്പിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രകാരം ആരംഭിച്ച ആദ്യത്തെ കെയര്‍ ഹോമാണ് തിരുവനന്തപുരത്തെ തണല്‍. തണലാണ് കനത്ത സാമ്പത്തിക ബാധ്യത ഓടുകൂടി ഈ മാസം 31ന് പൂട്ടാൻ തീരുമാനമായത്.

തണൽ നടത്തിയിരുന്നത് ക്വിയർത്ഥം ആയിരുന്നു. ഇവിടെ ഇതേ വിഭാഗത്തിൽപ്പെട്ട ഏഴ് പേർക്ക് ജോലി തരപ്പെടുത്തിയിരുന്നു. ഇവിടുത്തെ മറ്റു കാര്യങ്ങൾക്കുമായി 25 ലക്ഷത്തിന്റെ കരാറായിരുന്നു സർക്കാരുമായി തീരുമാനമായത്. മൂന്നു ലക്ഷങ്ങളുടെ പണം ലഭിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ നിസ്സഹകരണം കാരണം മുന്നോട്ടു പോകുവാൻ ബുദ്ധിമുട്ടാണെന്ന് ക്വിയർത്ഥം വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here