gnn24x7

ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

0
273
gnn24x7

തിരുവന്തപുരം: ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വിദേശത്ത് വാഹനമോടിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനമായി. നിലവില്‍ ഇതിനുള്ള അനുമതി വെറും ഒരു വര്‍ഷത്തേക്ക് മാത്രമാണ്. ഇതുപ്രകാരം ഒരു വ്യക്തി ജോലി ചെയ്യുന്നത് വിദേശത്താണെങ്കില്‍ അവര്‍ക്ക് അവിടെ നിന്നും ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ പെര്‍മിറ്റ് നീട്ടാന്‍ കഴിയുന്ന വിധത്തിലായിരിക്കും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരിക. ഇതിനായുള്ള ഫീസ് 2000 രൂപയായിരിക്കും.

ഇന്ത്യന്‍ പൗരന്മാര്‍ സാധാരണ വിദേശത്തേക്ക് പോയാല്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് വേറെ എടുക്കണമായിരുന്നു. അതായിരുന്നു പുതിയ രീതിയിലേക്ക് മാറ്റിയത്. ഇതുപ്രകാരം ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് അവിടുത്തെ ലൈന്‍സ് എടുക്കാതെ വണ്ടി ഓടിക്കാനുള്ള പെര്‍മിറ്റായിരുന്നു ഇത്. ഇത്തരത്തില്‍ എടുത്തവര്‍ക്ക് ആ പെര്‍മിറ്റ് മൂന്നു വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ പുതുക്കാം. ആദ്യം ഒരു വര്‍ഷത്തേക്ക് ലഭിച്ചിരുന്ന പെര്‍മിറ്റ് പുതുക്കുമ്പോള്‍ നേരില്‍ വന്നിട്ട് അപ്ലിക്കേഷന്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

കേന്ദ്രഗവണ്‍മെന്റിന്റെ ഗതാഗത മന്ദ്രാലയത്തിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ നിലവിലുള്ള ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്, വിദേശത്തേക്കുള്ള വിസ, പാസ്‌പോര്‍ട്ട്, വിമാനടിക്കറ്റ് എന്നിവയെല്ലാം ചേര്‍ന്ന് അപക്ഷേിക്കണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here