ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ കര്‍ഷകർ ട്രാക്ടർ റാലി നടത്തുന്നതിനിടെ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും, നഷ്ടങ്ങള്‍ രാജ്യമൊന്നാകെ അനുഭവിക്കേണ്ടിവരുമെന്നും രാജ്യത്തിന് വേണ്ടിയെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പോലിസും തമ്മില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മരണപ്പെട്ട വ്യക്തി പോലീസിന്റെ വെടികൊണ്ടാണ് മരിച്ചത് എന്നാണ് കര്‍ഷകര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പോലിസ് ഇത് ഇതുവരെ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി.






































