gnn24x7

കൊറോണ വൈറസ് ബാധ മരിച്ചവരുടെ എണ്ണം 2,120; ആഗോള തലത്തില്‍ ജിഡിപിയെും വ്യാപാരത്തെയും ബാധിക്കുമെന്ന് ശക്തികാന്ത ദാസ്

0
207
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ ജിഡിപിയെും വ്യാപാരത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍, ഇന്ത്യയ്ക്കുമേല്‍ പരിമിതമായ സ്വാധീനം മാത്രമെ അത് ഉണ്ടാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ചില മേഖലകളില്‍ മാത്രമാണ് തടസമുണ്ടാകാനുള്ള സാധ്യത. അതിനെ മറികടക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലെ പല മേഖലകളെയും നിശ്ചലമാക്കിക്കഴിഞ്ഞുവെന്നും വിവിധ വ്യവസായങ്ങളെ ഇത് ബാധിക്കും- ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാണ വ്യവസായങ്ങള്‍ ചൈനയെ ആശ്രയിക്കുന്നുണ്ട്. അവയെ കൊറോണ വൈറസ് ബാധ സ്വാധീനിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 2,120 ആയി. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ബുധനാഴ്ച 108 പേര്‍ മരിച്ചു. 76,262 പേര്‍ക്ക് ഇതിനോടകം കൊറോണ രേഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ ബാധയേത്തുടര്‍ന്ന് ഇറാനിലും രണ്ടു പേര്‍ മരിച്ചു. രാജ്യത്ത് ആദ്യം കൊറോണ ബാധിച്ച രണ്ടു പേരാണ് മരിച്ചത്. ഇറാന്‍ ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഖ്യും നഗരത്തിലുള്ളവരാണ് മരണത്തിനു കീഴടങ്ങിയത്.
ഇതുവരെ 27 പേര്‍ക്കാണ് ഇറാനില്‍ കൊറോണ ബാധിച്ചിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here